Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uttar Pradesh

ഉത്തർ പ്രദേശിൽ ആറു മന്ത്രിമാർ കൂടി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു.

ജാ​തി, പ്രാ​ദേ​ശി​ക പ​രി​ഗ​ണ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണു മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ബി​ജെ​പി മ​ന്ത്രി​സ​ഭ​യി​ൽ ആ​റു​പേ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഭൂ​പേ​ന്ദ്ര ചൗ​ധ​രി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ നി​ന്നു കൂ​റു​മാ​റി​യെ​ത്തി​യ മ​നോ​ജ് കു​മാ​ർ പാ​ണ്ഡെ, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​ജി​ത് പാ​ൽ, സോ​മേ​ന്ദ്ര തോ​മ​ർ എ​ന്നി​വ​രും പു​തി​യ മ​ന്ത്രി​മാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ പുതിയമന്ത്രിമാർക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Latest News

Corehub Up